Asianet News MalayalamAsianet News Malayalam

പാലക്കാട്ട് കാറിൽ കടത്തിയ 525 ലിറ്റർ സ്പിരിറ്റ് പിടികൂടി; ‍ഡ്രൈവ‍ർ ഓടി രക്ഷപ്പെട്ടു

തൃശൂരിൽ നിന്ന് കൊണ്ട് വന്ന സ്പിരിറ്റ് കള്ളുഷാപ്പുകളിലേക്ക് എത്തിക്കാൻ വേണ്ടിയാണ് കടത്തിയതാണെന്നാണ് സൂചന

525 liters of spirit caught in Palakkad
Author
Palakkad, First Published May 1, 2019, 2:59 PM IST

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ നിന്ന് 525 ലിറ്റ‍ർ സ്പിരിറ്റ് എക്സൈസ് പിടികൂടി. കാറിൽ കടത്തിയ സ്പിരിറ്റാണ് പിടികൂടിയത്. കാർ ഡ്രൈവ‍ർ അത്തിമണി അനിൽ ഓടി രക്ഷപ്പെട്ടു. കാറിൽ കൂടെയുണ്ടായിരുന്ന തത്തമംഗലം സ്വദേശി മണി അറസ്റ്റിലായി. 

35 ലിറ്ററിന്‍റെ 15 കന്നാസിലായിരുന്നു സ്പിരിറ്റ് കടത്തിയത്. തൃശൂരിൽ നിന്ന് കൊണ്ട് വന്ന സ്പിരിറ്റ് കള്ളുഷാപ്പുകളിലേക്ക് എത്തിക്കാൻ വേണ്ടിയാണ് കടത്തിയതാണെന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios