Asianet News MalayalamAsianet News Malayalam

മാരകമായി പരിക്കേൽപ്പിച്ച് ഷെഡ്ഡിൽ തള്ളിയ 53-കാരൻ മരിച്ചു, മുങ്ങി നടന്ന മുരിക്കുംപാടം സ്വദേശി പിടിയിൽ

മുൻവൈരാഗ്യത്തിന്റെ പേരിൽ കൊലപാതകം. 53 കാരനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ.

53 year old man dies after being fatally injured and thrown in shed Murikumpadam native arrested ppp
Author
First Published May 31, 2023, 8:02 PM IST

കൊച്ചി: മുൻവൈരാഗ്യത്തിന്റെ പേരിൽ കൊലപാതകം. 53 കാരനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ. മുരിക്കും പാടം പുതുവൽസ്ഥലത്ത് വീട്ടില്‍ വിഷ്ണു (32)വിനെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. മാഞ്ഞാലി കളത്തിൽ വീട്ടിൽ സാബു വർഗ്ഗീസ് (53) ആണ് കൊല്ലപ്പെട്ടത്. 

വിഷ്ണുവും കൊല്ലപ്പെട്ട സാബു വർഗ്ഗീസും തമ്മിലുണ്ടായ വഴിക്കിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി മുരിക്കുംപാടം ശ്മശാനത്തിന് സമീപം വച്ച് പിടിയിലായ സാബു കൊല്ലപ്പെട്ട വർഗ്ഗീസിനെ മാരകമായി പരിക്കേൽപ്പിച്ച ശേഷം സമീപമുള്ള ഒരു പഴയ ഷെഡ്ഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 

സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ പ്രത്യേക അന്വേഷണസംഘം കോയമ്പത്തൂർ ഭാഗത്ത് നിന്നും പിടികൂടുകയായിരുന്നു. മുനമ്പം ഡി വൈ എസ് പി എം കെ.മുരളി, ഇൻസ്പെക്ടർമാരായ കെ എൽ യേശുദാസ്, വിപിൻ കുമാർ, എസ് ഐ അനീഷ്, എ എസ് ഐ മാരായ ഷാഹിർ, ബിജു, സി പി ഒ മാരായ പ്രവീൺ ദാസ്, ശരത്, ഗിരിജാവല്ലഭൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. 

Read more:  പട്രോളിങ്ങിനിടെ പൂന്തുറ എസ്ഐയെ കമ്പിവടികൊണ്ട് തലയ്ക്കടിക്കാൻ ശ്രമം; പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ്

പട്രോളിങ്ങിനിടെ പൂന്തുറ എസ്ഐ ജയപ്രകാശിനെ കമ്പിവടി കൊണ്ട് തലക്കടിച്ച് അപായാപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതി പൊലീസ് കസ്റ്റഡിയില്‍. ബീമാപളളി പുതുവല്‍ പുരയിടത്തില്‍ മുഹമ്മദ് സിറാജ് (26) ആണ് കസ്റ്റഡിയിലായത്. ഇയാളെ ദിവസങ്ങള്‍ മുമ്പ് ഒന്നരക്കിലോ കഞ്ചാവുമായി അമരവിള എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ആ കേസുമായി ബന്ധപ്പട്ട് റിമാന്‍ഡില്‍ കഴിയവെയാണ് പൂന്തുറ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയത്.

ഇക്കഴിഞ്ഞ മെയ് 14 -ന് രാത്രി 10.30 ഓടെ ബീമാപ്പളളി ഭാഗത്ത് രാത്രി പട്രോളിങ്ങിനിടെയാണ് കേസിനിടയാക്കിയ സംഭവം നടന്നത്. ബീമാപ്പളളി ഭാഗത്ത് നിരന്തരം രാത്രികാലങ്ങളില്‍ കഞ്ചാവ് കച്ചവടം നടക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം എത്തി സ്ഥലത്തുണ്ടായിരുന്ന നാലു പേരെ ദേഹപരിശോധന നടത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios