സമീപവാസിയായ സ്ത്രിയുടെ മകനുമായുള്ള മുന്‍വിരോധത്താല്‍  ബിജുകുമാർ  ഇവരുടെ വീട്ടില്‍ കയറി അസഭ്യം പറയുകയും ജനല്‍ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയുമായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊല്ലം: കൊല്ലം ചാത്തന്നൂരിൽ അയല്‍വാസിയായ വീട്ടമ്മയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പൊലീസ് പിടിയില്‍. ചാത്തന്നൂര്‍ ഇടനാട് മണിമന്ദിരത്തില്‍ ശിവന്‍കുട്ടി മകന്‍ ബിജുകുമാര്‍(50) ആണ് ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 29ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം. സമീപവാസിയായ സ്ത്രിയുടെ മകനുമായുള്ള മുന്‍വിരോധത്താല്‍ ബിജുകുമാർ ഇവരുടെ വീട്ടില്‍ കയറി അസഭ്യം പറയുകയും ജനല്‍ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയുമായിരുന്നു. 

അയൽവാസി അതിക്രമിച്ച് കയറി വീട് തകർക്കുന്നത് കണ്ട് തടയാനെത്തിയ വീട്ടമ്മയെ പ്രതി കൈയില്‍ കരുതിയിരുന്ന പട്ടിക കഷ്ണം കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പികുയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ചാത്തന്നൂര്‍ പൊലീസ് കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചാത്തന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിജയരാഘന്റെ നേതൃത്വത്തില്‍ എസ്.ഐ സന്തോഷ്‌കുമാര്‍ എ.എസ്.ഐ രാജേഷ്, സി.പി.ഒ മാരായ പ്രശാന്ത്, കണ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More : മതിലിലെ ഗ്രില്ലിൽ തുളച്ച് കയറിയ നിലയിൽ നവജാത ശിശുവിന്‍റെ മൃതദേഹം, മാതാപിതാക്കൾ ആര് ?; കൊടും ക്രൂരത, അന്വേഷണം