പിഴയായി ലഭിക്കുന്ന സംഖ്യ അതിജീവിതക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 2023 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. കുടുംബാംഗങ്ങളുടെ ഉല്ലാസയാത്രക്കിടെയായിരുന്നു പെൺകുട്ടിക്ക് നേരെ അതിക്രമം നടന്നത്.

മലപ്പുറം: ബസില്‍വച്ച് 14കാരിയെ ശല്യംചെയ്ത കേസില്‍ ബന്ധുവായ 54കാരന് 11 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. തിരുവാലി കൊളക്കാട്ടിരി സ്വദേശിയെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ഡി കെ എസ് വരുണ്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ എട്ടു മാസം അധിക കഠിന തടവും അനുഭവിക്കണം. പിഴയായി ലഭിക്കുന്ന സംഖ്യ അതിജീവിതക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Add Asianetnews as a Preferred SourcegooglePreferred

2023 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. കുടുംബാംഗങ്ങളുടെ ഉല്ലാസയാത്രക്കിടെയായിരുന്നു പെൺകുട്ടിക്ക് നേരെ അതിക്രമം നടന്നത്. എടവണ്ണ പൊലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്. എടവണ്ണ പൊലിസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന വി വിജയരാജനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യുഷന്‍ 22 സാക്ഷികളെ വിസ്തരിച്ചു. 26 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ എന്‍ മനോജ് ഹാജരായി.