നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മലപ്പുറം: നിലമ്പൂരിൽ 56 കുപ്പി വിദേശ മദ്യം പിടികൂടി. അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ച 28 ലിറ്റർ മദ്യമാണ് പിടികൂടിയത്. നിലമ്പൂർ വരേടം പാടം സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്.
നിലമ്പൂർ സർക്കിൾ ഇൻസ്പെക്ടർ എ ആർ രതീഷിൻറെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ആർ പി സുരേഷ് ബാബു, പി കെ പ്രശാന്ത്, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മുസ്തഫ ചോലയിൽ, സിവിൽ എക്സൈസ് ഓഫീസർ ദിനേഷ് സി എന്നിവർ പങ്കെടുത്തു. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
