58 കിലോ തൂക്കമുള്ള മത്സ്യമാണ് ഇടുക്കി മുട്ടം പെരുമുറ്റത്ത് ചൂണ്ടയില്‍ കുടുങ്ങിയത്. അരപൈമ എന്ന മത്സ്യമാണ് ചൂണ്ടയില്‍ കുടുങ്ങിയത്.
മുട്ടം: ഇടുക്കിയില്‍ ചൂണ്ടയില്‍ കുടുങ്ങിയ മത്സ്യം അത്ഭുതമായി. 58 കിലോ തൂക്കമുള്ള മത്സ്യമാണ് ഇടുക്കി മുട്ടം പെരുമുറ്റത്ത് ചൂണ്ടയില്‍ കുടുങ്ങിയത്. അരപൈമ എന്ന മത്സ്യമാണ് ചൂണ്ടയില്‍ കുടുങ്ങിയത്. ഈ മത്സ്യം പൊതുവേ അലങ്കാര മത്സ്യമായി കണക്കാക്കുന്നവയാണ് ചിലപ്പോള്‍ ഇവയ്ക്ക് 250 കിലോ വരെ തൂക്കം ഉണ്ടാകാറുണ്ട്. എന്തായാലും വൈകീട്ട് നാലോടെ ജോമോന്‍, അജീഷ്, സജി എന്നിവര്‍ ചൂണ്ടയെറിഞ്ഞപ്പോള്‍ കുടുങ്ങിയ മത്സ്യത്തെ മീനെ കാണുവാന്‍ എത്തിയവര്‍ക്ക് വീതിച്ച് നല്‍കി.
