റോഡിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയോടാണ് പ്രതി അതിക്രമം നടത്തിയത്. ഒങ്ങോറമല സ്വദേശി ഗോവിന്ദന്‍കുട്ടി(58)യേയാണ് കോടതി 8 വർഷം കഠിന തടവിന് ശിക്ഷിച്ചത്.

കോഴിക്കോട്: എട്ടുവയസുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 8 വർഷം കഠിന തടവ് വിധിച്ച് കോടതി. കോഴിക്കോട് മടവൂര്‍ സ്വദേശിയായ പ്രതിക്കാണ് കഠിന തടവും പിഴയും ശിക്ഷ വിധിച്ചത്. ഒങ്ങോറമല സ്വദേശി ഗോവിന്ദന്‍കുട്ടി(58)യേയാണ് എട്ടുവര്‍ഷം കഠിന തടവിനും 50,000 രൂപയും പിഴയൊടുക്കാനും കോടതി വിധിച്ചത്. കോഴിക്കോട് സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജി അമ്പിളി സി.എസിന്റെതാണ് ശിക്ഷാവിധി. പിഴ അടച്ചില്ലെങ്കില്‍ നാലു മാസം അധിക തടവ് അനുഭവിക്കണം.

റോഡിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയോടാണ് പ്രതി അതിക്രമം നടത്തിയത്. കൊടുവള്ളി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അനൂപ് എ.പിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് എസ്‌ഐ അഷറഫ് പി.കെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ആര്‍.എന്‍ രഞ്ജിത് ഹാജരായി.