45 കിലോ ഇറച്ചി ഒരു ഇന്നോവ കാര്‍ ജീപ്പ് സ്‌കൂട്ടര്‍ ഒരു തിര തോക്ക്, കത്തികള്‍ എന്നിവയും പ്രതികളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.

പുല്‍പ്പള്ളി: വയനാട്ടില്‍ വീണ്ടും വന്യമൃഗവേട്ട സംഘം പിടിയിലായി. ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്‍പ്പെട്ട കാപ്പിസെറ്റ് ഭാഗത്ത് നിന്നുമാണ് ആറംഗ സംഘം പിടിയിലായത്. കാപ്പിസെറ്റ് കാപ്പിപാടി ഉന്നതിയിലെ ശരത് (24), അനീഷ് (21), കാരക്കാട്ടില്‍ ഷിജോഷ് (42), നെല്ലിക്കുന്നേല്‍ രാജേഷ് (49), വെട്ടുവെളിയില്‍ റെജി മാത്യു (54) അഴിക്കണ്ണില്‍ ബിജേഷ് (49) എന്നിവരാണ് പിടിയില്‍ ആയത്. പ്രതികളില്‍ നിന്ന് 45 കിലോ ഇറച്ചി, ഇന്നോവ കാര്‍, ജീപ്പ്, സ്‌കൂട്ടര്‍, തോക്ക്, കത്തികള്‍ എന്നിവയും പിടിച്ചെടുത്തു. സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത് കെ രാമന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആറ് പ്രതികളെയാണ് പിടികൂടിയത്. 

45 കിലോ ഇറച്ചി ഒരു ഇന്നോവ കാര്‍ ജീപ്പ് സ്‌കൂട്ടര്‍ ഒരു തിര തോക്ക്, കത്തികള്‍ എന്നിവയും പ്രതികളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുള്ളതായി വനംവകുപ്പ് അറിയിച്ചു. ചെതലയത്ത് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ. രാജീവ് കുമാര്‍, ഇരുളം ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി. അബ്ദുല്‍ ഗഫൂര്‍, പുല്‍പ്പള്ളി സ്റ്റേഷന്‍ റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ. നിജേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം