താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ വെച്ചും കൂട്ടത്തല്ലുണ്ടായി. ഇന്നലെ രാത്രി എട്ട് മണിക്കാണ് സംഭവമുണ്ടായത്.

കോഴിക്കോട്: താമരശ്ശേരി കുന്ദമംഗലം കാരാടിയിൽ കാർ ബസിൽ ഉരസിയതിനെ തുടർന്നുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. രണ്ട് മണിക്കൂറോളമാണ് കൂട്ടത്തല്ലുണ്ടായത്. സംഭവത്തിൽ 6 പേർക്ക് പരിക്കേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ വെച്ചും കൂട്ടത്തല്ലുണ്ടായി. ഇന്നലെ രാത്രി എട്ട് മണിക്കാണ് സംഭവമുണ്ടായത്. ഗതാഗത തടസമുണ്ടായതിനെ തുടർന്ന് ബസ് കുറച്ച് ദൂരം മുന്നിലേക്ക് പോയി. പിന്തുടർന്നെത്തിയ കാർ യാത്രക്കാർ ബസിന് തടസം സൃഷ്ടിച്ചു. അതിന് ശേഷം ഇരു കൂട്ടരും അവരവരുടെ ആളികളെ വിളിച്ച് വരുത്തി. കാരാടിയിൽ വെച്ച് ഉന്തുംതള്ളുമുണ്ടായി. രണ്ട് കൂട്ടർക്കും പരിക്കേറ്റു. 2 കാർ യാത്രക്കാരായ സ്ത്രീകളും 4 ബസ് ജീവനക്കാരും താമരശ്ശേരിയിൽ ചികിത്സ തേടി. ആശുപത്രിക്ക് മുന്നിൽ വെച്ചും സംഘർഷമുണ്ടായി. 8 മണിക്ക് ആരംഭിച്ച സംഘർഷം 10 മണിവരെ നീണ്ടുനിന്നു. പൊലീസിടപെട്ടാണ് പ്രശ്നം പരിഹസിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player