ദേശീയപാതയിൽ മുക്കണ്ണത്തും കുന്തിപ്പുഴയിലുമാണ് വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്.
പാലക്കാട്: മണ്ണാർക്കാട് രണ്ട് വാഹനാപകടങ്ങളിൽ 6 പേർക്ക് പരിക്ക്. ദേശീയപാതയിൽ മുക്കണ്ണത്തും കുന്തിപ്പുഴയിലുമാണ് വാഹനാപകടം ഉണ്ടായത്. മുക്കണ്ണത്ത് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ദേശീയപാത കുന്തിപ്പുഴ ഭാഗത്ത് ബൈക്കും കാറും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. രാത്രി പത്തരയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
READ MORE: അഞ്ഞൂർ പാർക്കാടി പൂരത്തിനിടെ സംഘർഷം; രണ്ട് പൊലീസുകാർ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു
