കുറ്റിപ്പുറം: കുറ്റിപ്പുറത്ത് വിപണിയിൽ 50 ലക്ഷത്തോളം വിലവരുന്ന 60 ചാക്ക് നിരോധിത പാൻ ഉൽപ്പന്നമായ ഹാൻസ് പിടികൂടി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും അഞ്ച് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.  ഹാൻസ് മൊത്ത വിൽപനക്കാരനായ മൂടാൽ തെക്കേ പൈങ്കൽ അൻവറിനെയാണ് അറസ്റ്റ് ചെയ്തത്. 

ഇതര സംസ്ഥാനത്തു നിന്നും മൈദ കൊണ്ടുവരുന്നതിന്റെ മറവിലാണ് കുറ്റിപ്പുറം മൂടാലിലേക്ക് വൻതോതിൽ ഹാൻസ് എത്തിച്ചത്. കുറ്റിപ്പുറം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങൾ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടിയത്. അൻവറിനൊപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.