2022ൽ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62കാരന് 12 വർഷം തടവ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം

തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62കാരന് 12 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. മുണ്ടത്തിക്കോട് പുതുരുത്തി കോതോട്ടില്‍ വീട്ടില്‍ ഉണ്ണിക്കൃഷ്ണനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ ശിക്ഷിച്ചത്. പിഴസംഖ്യ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. 

2022 ഒക്‌ടോബര്‍ 19നാണ് കേസിനാസ്പദമായ സംഭവം. ഈ സമയത്ത് ഉണ്ണിക്കൃഷ്ണൻ ഗുരുവായൂരിന് സമീപത്തെ കാരേക്കാട് എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. ഇവിടെവച്ച് പ്രതി ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷനിലാണ് ആദ്യം പരാതി നല്‍കിയത്. 

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബി.എസ്. ആഷ ഹാജരാക്കിയ അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെ്ക്ടര്‍ ജിജോ ജോണ്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍സ്‌പെക്ടര്‍ പ്രേമാനന്ദകൃഷ്ണന്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 29 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, സി. നിഷ എന്നിവര്‍ ഹാജരായി. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം