വേലായുധൻ ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് ലിന്റോയെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഇതിൻ്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് സൂചന. 

എറണാകുളം: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ അറുത്തഞ്ചുകാരനെ വെട്ടിക്കൊന്നു. പെരുമ്പാവൂർ കിഴക്കേ ഐമുറി തേരോത്തുമല വേലായുധൻ (65 )ആണ് കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന പാണിയേലി സ്വദേശി ലിന്റോ ഒളിവിലാണ്. മാസങ്ങൾക്ക് മുൻപ് ലിന്റോയും വേലായുധനും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇതിനിടെ വേലായുധൻ ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് ലിന്റോയെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഇതിൻ്റെ പ്രതികാരമാണ് കൊലപാതകമെന്ന് സൂചനയുള്ളതായും പൊലീസ് വ്യക്തമാക്കി.

മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 32 ഗ്രാം എംഡിഎംഎ; കോട്ടയത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്