കാക്കനാട് കെബിപിഎസ് ജങ്ഷന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് 65കാരി മരിച്ചു. ബ്രഹ്മപുരം സ്വദേശി ടി വി സതിയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സതിയുടെ ദേഹത്ത് കൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു.

കാക്കനാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് 65കാരി മരിച്ചു. കെബിപിഎസ് ജങ്ഷന് സമീപമുണ്ടായ അപകടത്തിൽ ബ്രഹ്മപുരം വെണ്ണിത്തടം പോളേക്കരോട്ട് ടി വി സതി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 7.45നായിരുന്നു അപകടം. ബസ് സ്റ്റോപ്പിൽനിന്ന് കെബിപിഎസ് ഭാഗത്തേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് സതിയെ ബസ് ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സതിയുടെ ദേഹത്ത് കൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ സതിയെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. തൃപ്പൂണിത്തുറ-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടമുണ്ടാക്കിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ്: രാജൻ. മക്കൾ: രഞ്ജിത് പി രാജൻ, രഞ്ജിനി. മരുമകൻ: എൻബി വിനീത്. സംസ്കാരം ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് അത്താണി ശ്മശാനത്തിൽ.