Asianet News MalayalamAsianet News Malayalam

രാവിലെ അടുക്കളയിൽ കയറാനെത്തിയ വീട്ടുകാരിയെ സ്വാഗതം ചെയ്തത് 7 അടി നീളമുള്ള രാജവെമ്പാല, ഒടുവിൽ ചാക്കിലാക്കി

ശനിയാഴ്ച രാവിലെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാർ രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടുകയായിരുന്നു

7 feet long king cobra hides inside kitchen in kannur rescued later
Author
First Published Aug 11, 2024, 2:35 PM IST | Last Updated Aug 11, 2024, 2:43 PM IST

കണ്ണൂർ: രാവിലെ അടുക്കളയിൽ കയറാനെത്തിയ വീട്ടുകാരിയെ സ്വാഗതം ചെയ്തത് ഏഴ് അടിയോളം നീളമുള്ള രാജവെമ്പാല.  ചെറുവാഞ്ചേരി - കൈതച്ചാൽ അനി നിവാസിൽ അനീഷിൻ്റെ വീടിൻ്റെ അടുക്കളയിലാണ് രാജവെമ്പാല കയറിയത്. വിറക് അടുപ്പിന് കീഴിൽ സൂക്ഷിച്ചിരുന്ന വിറകിന് ഇടയിലായിരുന്നു രാജവെമ്പാല ഒളിച്ചിരുന്നത്. അടുപ്പ് കത്തിക്കാനായി വിറക് എടുക്കാനായി വീട്ടുകാർ തട്ടിന് സമീപത്തേക്ക് എത്തിയതോടെ രാജവെമ്പാല ചീറ്റി മുന്നറിയിപ്പ് നൽകുകയായിരുന്നു. ഭയന്ന് പോയ വീട്ടുകാർ ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. 

ശനിയാഴ്ച രാവിലെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാർ രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. കണ്ണവം  ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ർ സുധീർ നാരോ ത്തിൻ്റെയും സെക്ഷൻ ഫോറസ്റ്റർ സുനിൽകുമാറിൻ്റെയും നിർദ്ധേശത്തെ തുടർന്നാണ് കണ്ണൂർ വന്യജീവി സംരക്ഷണ സംഘടന ആയ മാർക്കിൻ്റെ പ്രവർത്തകരായ ബിജിലേഷ് കോടിയേരിയും സന്ദീപ് ചക്കരക്കലും കൂടി ഏകദേശം 7 അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്.  പിന്നീട് ഈ രാജവെമ്പാലെ  ഉൾവനത്തിൽ തുറന്നു വിടുകയായിരുന്നു. 

ജൂലൈ മാസത്തിൽ കണ്ണൂർ കുടിയാൻമലയിലെ കൊക്കോതോട്ടത്തിൽ നിന്നും കണ്ടെത്തിയ മുട്ടകൾ അടവെച്ച്  വനംവകുപ്പ് വാച്ചർ ഷാജി ബക്കളം വിരിയിച്ചെടുത്തത് 16 രാജവെമ്പാലകളെയാണ്. ഷാജിയുടെ കൃത്യമായ പരിചരണത്തിൽ രാജവെമ്പാലയുടെ കുഞ്ഞുങ്ങളാണ് മുട്ട വിരിഞ്ഞ് പുറത്തുവന്നത്. കഴിഞ്ഞ ഏപ്രിൽ 20 ന് കുടിയാൻമലയിലെ കൊക്കോതോട്ടത്തിൽ നിന്ന് കണ്ടെത്തിയ 31 മുട്ടകളിൽ 16 എണ്ണമാണ് വിരിഞ്ഞത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പാലക്കാട് ഒറ്റയ്ക്ക താമസിച്ചിരുന്ന യുവാവിന്റെ വീട്ടിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടിയിരുന്നു. കിഴക്കഞ്ചേരി പാലക്കുഴി  പിസിഎയിൽ പഴനിലം ബേബിയുടെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. രാവിലെയാണ് പാമ്പിനെ കണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios