Asianet News MalayalamAsianet News Malayalam

വാർധക്യത്തിൽ ആദ്യക്ഷരം കുറിച്ച് മുത്തശ്ശിമാർ, കൈ പിടിച്ച് സീമാ ജി നായർ

മൂവർക്കും വയസ് 75 പിന്നിട്ടു. നല്ലകാലത്ത് അക്ഷരം പഠിക്കാൻ കഴിയാതെ പോയതിന്റെ സങ്കടവും പേറിയാണ് മഹാത്മ ജന സേവന കേന്ദ്രത്തിൽ കഴിയുന്നത്...

70 YEAR OLD WOMEN START TO LEARN ON VIJAYADASHAMI DAY
Author
Pathanamthitta, First Published Oct 16, 2021, 9:58 AM IST

പത്തനംതിട്ട: വിജയദശ്മി ദിനത്തിൽ ആദ്യക്ഷരം കുറിച്ച് മൂന്ന് മുത്തശിമാർ. അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസികളാണ് വാർധക്യത്തിൽ അക്ഷരം എഴുതി തുടങ്ങിയത്. എഴുതിയും പഠിച്ചും കളിച്ചും നടക്കേണ്ട ബാല്യകാലത്തിന്റെ ഓർമകൾ മനസിൽ നിന്ന് മാഞ്ഞു തുടങ്ങിയവരാണ് കല്ല്യാണിയും മീനാക്ഷിയും ഭാരതിയും. 

മൂവർക്കും വയസ് 75 പിന്നിട്ടു. നല്ലകാലത്ത് അക്ഷരം പഠിക്കാൻ കഴിയാതെ പോയതിന്റെ സങ്കടവും പേറിയാണ് മഹാത്മ ജന സേവന കേന്ദ്രത്തിൽ കഴിയുന്നത്. പത്രം പോലും വായിക്കാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ട് ജനസേവ കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയെ അറിയിച്ചതോടെയാണ് മൂവരെയും അക്ഷരലോകത്തേക്ക് നയിക്കാൻ തീരുമനിച്ചത്. 

70 YEAR OLD WOMEN START TO LEARN ON VIJAYADASHAMI DAY

അങ്ങനെ ജിവിതത്തിന്റെ തുടക്കത്തിൽ ഹരിശ്രീ കുറിക്കേണ്ടവർ വാർധക്യത്തിൽ അരിയിൽ അക്ഷരം എഴുതി. കൈപിടിച്ച് എഴുതിക്കാൻ അഭിനേതാവ് സീമ ജി നായരും എത്തി. മൂവരെയും എഴുത്തും വായനയും പഠിപ്പിക്കാനാണ് ജനസേവ കേന്ദ്രത്തിന്റെ തീരുമാനം.

Follow Us:
Download App:
  • android
  • ios