ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ കൃഷ്ണപ്പനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

അരൂർ: ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികൻ മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് പത്താം വാർഡ് മധുരക്കുളം ഇടപ്പറമ്പിൽ കൃഷ്ണപ്പൻ (72) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒൻപതരയോടെ കുണ്ടന്നൂർ കണ്ണാടിക്കാട് ഭാഗത്തായിരുന്നു അപകടം. ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ കൃഷ്ണപ്പനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ഓമന. മക്കൾ: അനിതാ കൃഷ്ണൻ, നന്ദിതാ കൃഷ്ണൻ, നന്ദിനി കൃഷ്ണൻ. മരുമക്കൾ: ജയൻ, ഷമൻലാൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം