മോട്ടോർ വാഹന വകുപ്പിന്‍റെ വാഹനത്തിൽ ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ ഡ്രൈവിങ് ടെസ്റ്റിനിടെ എഴുപത്തിരണ്ടുകാരൻ കുഴഞ്ഞുവീണു മരിച്ചു. നെടുംപുറച്ചാൽ സ്വദേശി ജോസാണ് മരിച്ചത്. എരുമത്തടത്തെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തിൽ കാറിൽ എച്ച് എടുക്കുന്നതിനിടെയാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. മോട്ടോർ വാഹന വകുപ്പിന്‍റെ വാഹനത്തിൽ ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എച്ച് എടുത്ത് പൂർത്തിയാക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്.

നവജാതശിശുവിന്‍റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍; ഇന്ത്യക്കാരന്‍ നേപ്പാളില്‍ അറസ്റ്റില്‍

ഡ്രൈവിംങ് ടെസ്റ്റിനിടെ കുഴഞ്ഞു വീണ് മരിച്ചു, മരിച്ചത് 72കാരൻ