കർക്കിടക മാസാരംഭമായതിനാൽ മുങ്ങിക്കുളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് ചന്ദ്രമതി വീടിന് സമീപത്തെ തോട്ടിലേക്ക് പോയത്. തോട്ടിലെ ഒഴുക്കിൽപെട്ട ഇവരെ വൈകീട്ട് നാലുമണിയോടെയാണ് രക്ഷപ്പെടുത്തിയത്.

പാലക്കാട്: കുളിക്കാനായി തോട്ടിലിറങ്ങി ഒഴുക്കിൽപെട്ട 79-കാരി രക്ഷപ്പെടാനായി മരകൊമ്പിൽ തൂങ്ങി നിന്നത് 10 മണിക്കൂർ. ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുർശ്ശി ചന്ദ്രമതിയാണ് ഒഴുക്കിൽ നിന്ന് മനക്കരുത്ത് കൊണ്ട് രക്ഷപ്പെട്ടത്. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് നാട്ടുകാർ കരകവിഞ്ഞൊഴുകിയ തോട്ടിൽ നിന്ന് ചന്ദ്രമതിയെ കണ്ടെത്തുകയും രക്ഷപ്പെടുത്തുകയും ചെയ്തത്. 

കർക്കിടക മാസാരംഭമായതിനാൽ മുങ്ങിക്കുളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് ചന്ദ്രമതി വീടിന് സമീപത്തെ തോട്ടിലേക്ക് പോയത്. തോട്ടിലെ ഒഴുക്കിൽപെട്ട ഇവരെ വൈകീട്ട് നാലുമണിയോടെയാണ് രക്ഷപ്പെടുത്തിയത്.

ഒരു മര്യാദ വേണ്ടേ..! കൈമലർത്തിയ റെയിൽവേ 10,000 രൂപ നഷ്ടപരിഹാരം നൽകണം, നിയമപോരാട്ടത്തിൽ വിജയിച്ച് ദമ്പതികൾ

'രാത്രിയിൽ ബേക്കറി പരിസരത്ത് ഒരു പയ്യനെ കണ്ടു', ഒറ്റ ക്ലൂവിൽ സിസിടിവികൾ അരിച്ചുപെറുക്കി പൊലീസ്, ഒരാൾ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം