കായംകുളത്ത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തിൽ വീണ് മരിച്ചു. കായംകുളം ഭരണിക്കാവിൽ ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ അപകടമുണ്ടായത്.

ആലപ്പുഴ: കായംകുളത്ത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തിൽ വീണ് മരിച്ചു. കായംകുളം ഭരണിക്കാവിൽ ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ അപകടമുണ്ടായത്. ഭരണിക്കാവ് പള്ളിക്കൽ സ്വദേശി ജയന്റെ മകൻ അമർനാഥ് എന്ന അച്ചുവാണ് മരിച്ചത്. വീടിനു സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടയിൽ വീഴുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇതിനിടെ, കണ്ണൂര്‍ ഇരിക്കൂറിലും വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇരിക്കൂർ ആയിപ്പുഴയിൽ ഹൈസ്കൂൾ വിദ്യാർത്ഥി പുഴയിൽ ഒഴുക്കിൽപ്പെട്ട് ഇരിക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ്‌ വിദ്യാർത്ഥി സി. മുഹമ്മദ് ഷാമിൽ (14) ആണ് മരിച്ചത്. ആയിപ്പുഴ പാറമ്മൽ ഏരിയനാക്കരപ്പെട്ടി ഹൗസിൽ ഔറംഗസീബിന്‍റെയും എൻ. റഷീദയുടെയും മകനാണ്. ഇന്ന് രാവിലെ ഇരിക്കൂർ ആയിപ്പുഴ പുഴകടവിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയപ്പോൾ വഴുതി വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. 

20,000 ലിറ്റർ സ്പിരിറ്റെടുക്കാൻ ആന്ധ്രക്ക് പോയപ്പോൾ പെർമിറ്റ് നഷ്ടമായി; ഹോംകോയിൽ മരുന്ന് ഉത്പാദനം നിലച്ചു

ചോറ്റാനിക്കരയിലേത് കൊലപാതക ശ്രമം; പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം, വെന്‍റിലേറ്ററിൽ, പ്രതി അറസ്റ്റിൽ

YouTube video player