കോഴിക്കോട്: ചാരായം വാറ്റാൻ പാകപ്പെടുത്തിയ നിലയിൽ സൂക്ഷിച്ച 80 ലിറ്റർ വാഷ് വീടിന്റെ വർക്ക് ഏരിയയോട് ചേർന്നുള്ള ടോയ്‌ലെറ്റിൽ നിന്ന് എക്‌സൈസ് പിടികൂടി.

തിരുവമ്പാടി അത്തിപ്പാറ കാപ്പിച്ചുവട് ഭാഗത്തെ കുപ്പശ്ശേരി വീട്ടിൽ പ്രകാശൻറെ(50) വീട്ടിൽ നിന്നാണ് താമരശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഷൈജു കെ യും പാർട്ടിയും വാഷ് കണ്ടുപിടിച്ച് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.40നാണ് സംഭവം.

എക്‌സൈസ് സംഘം വരുന്നതറിഞ്ഞ് വീട് വിട്ട് പോയതിനാൽ തൽസമയം ഇയാളെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. വാഷ് എക്‌സൈസ് നശിപ്പിച്ചു. റെയ്‌ഡില്‍ സിഇഒമാരായ വിവേക്, സുജിൽ എന്നിവരും പങ്കെടുത്തു. 

കോഴിക്കോട് ജില്ലയിൽ 486 പേര്‍ കൂടി കൊവിഡ് നിരീക്ഷണത്തില്‍; 47 പേര്‍ ഡിസ്ചാര്‍ജ്ജായി

വയോധികയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി പീഡനവും കവർച്ചയും; പ്രതി അറസ്റ്റിൽ

തോട്ടംതൊഴിലാളികള്‍ ചികിത്സയ്‌ക്കെത്തുന്ന ആശുപത്രിയിലെ ജീവനക്കാരന് കൊവിഡ്; ആശങ്കയോടെ മൂന്നാർ