ആലപ്പുഴ: വോട്ടുതേടിയെത്തുന്ന ഇടത് സ്ഥാനാർത്ഥികൾക്ക് വിപ്ലവ ഗാനങ്ങൾ കൊണ്ട് ആശംസകൾ നേരുകയാണ് ഒരു മുത്തശ്ശി. പുന്നപ്ര വയലാർ സമരസേനാനി സുഗുണാനന്ദന്‍റെ ഭാര്യ ആനന്ദവല്ലിയാണ് വിപ്ലവ ഗാനങ്ങള്‍ കൊണ്ട് ഇടത് സ്ഥാനാര്‍ത്ഥികളുടെ ആത്മവിശ്വാസം ഉറപ്പിക്കുന്നത്.

ഒന്നല്ല, ഒരു നൂറ് പാട്ടുകളുണ്ട് ആനന്ദവല്ലിയുടെ ഓർമ്മകളിൽ. പ്രായം 86 ആകുന്നു. തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് തേടിയെത്തുന്ന സ്ഥാനാർത്ഥികൾക്ക് നാട് ഭരിക്കേണ്ടതെങ്ങിനെയെന്ന് പാട്ടുകളിലൂടെ പറഞ്ഞുകൊടുക്കും ഈ മുത്തശ്ശി.

സ്വാതന്ത്ര്യ സമരവും പുന്നപ്ര വയലാറിന്‍റെ പ്രൗഡോജ്ജലമായ ഓർമകളും ഇന്നും തെളിമയോടെ  ആനന്ദവല്ലിയുടെ മനസിലുണ്ട്.
കാലം മാറിയപ്പോ‌ൾ രാഷ്ട്രീയവും മാറി. എങ്കിലും തന്‍റെ പാർട്ടിക്ക് വോട്ട് കുത്താൻ ഇത്തവണയും പോളിങ് ബൂത്തിലേക്ക് പോകുമെന്ന്  ആനന്ദവല്ലി മുത്തശ്ശി പറയുന്നു.