മണ്ണാർക്കാട് എം ഇ എസ് സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർഥിയാണ് റസിൻ

പാലക്കാട്: മണ്ണാർക്കാട് കുമരംപുത്തൂരിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്ന്, നെച്ചുള്ളിയിലെ പള്ളിയാലി അലിയുടെ മകൻ 13 വയസുള്ള റസിനെയാണ് തുങ്ങിയ നിലയിൽ കണ്ടെത്തിയത്. റസിൻ മണ്ണാർക്കാട് എം ഇ എസ് സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർഥിയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ആണ് സംഭവം നടന്നത്. സ്വന്തം മുറിയിൽ ആണ് റസിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മുറി തുറന്ന വീട്ടുകാർ റസിനെ ഉടൻ തന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; കാർ ഇടിച്ച് തെറിച്ച് പത്തനംതിട്ടയിൽ പാസ്റ്റർക്ക് ദാരുണാന്ത്യം

അതേസമയം ഇന്നലെ കൊല്ലത്ത് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത പുനലൂർ കല്ലടയാറ്റിൽ 3 മൃതദേഹങ്ങൾ കണ്ടെത്തി എന്നതാണ്. ഏറെ നേരത്തിന് ശേഷം ഇവരെ തിരിച്ചറിയുകയും ചെയ്തു. അമ്മയും രണ്ട് മക്കളേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിറവന്തൂർ സ്വദേശിനി രമ്യ രാജ്, മകൾ അഞ്ച് വയസുകാരി ശരണ്യ, മൂന്നു വയസുകാരനായ മകൻ സൗരഭ് എന്നിവരാണ് മരിച്ചത്. മുക്കടവ് റബർ പാർക്കിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. റോഡിലൂടെ സത്രീയും രണ്ട് കുട്ടികളും നടന്നുപോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതെ വന്നതോടെ നാട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു. നാട്ടുകാർ അറിയിച്ചതോടെ ഫയർഫോഴ്സും പൊലീസും എല്ലാം സ്ഥലത്തെത്തി. നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നുള്ള തിരച്ചിലാണ് കല്ലടയാറ്റിൽ മൂവരേയും മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. മൂവരുടേയും ശരീരം ഷാൾ ഉപയോഗിച്ച് ബന്ധിച്ച നിലയിലാണ് കണ്ടെത്തിയത്. പുനലൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. രമ്യയെ വിവാഹം കഴിച്ചയച്ചത് ചാത്തന്നൂരിലേക്കാണ്. ഭര്‍ത്താവ് ഏറെ നാളായി വിദേശത്താണ്. ഇന്ന് രാവിലെയാണ് രമ്യ പുനലൂരിലേക്ക് എത്തിയത്. മരണത്തിൽ പുനലൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണം വിശദമായ അന്വേഷണത്തിന് ഒടുവിലേ കണ്ടെത്താനാകൂ എന്നാണ് പൊലീസിന്റെ വിശദീകരണം.

കൊല്ലത്ത് കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; മൂവരുടെയും ശരീരം ഷാൾ ഉപയോഗിച്ച് ബന്ധിച്ച നിലയിൽ, കേസെടുത്തു