Asianet News MalayalamAsianet News Malayalam

സലാലയില്‍ നിന്ന് കോഴിക്കോട്ടെത്തിയ 96 പേരെ കൊവിഡ് സെന്‍ററിലേക്ക് മാറ്റി; മൂന്നുപേര്‍ ആശുപത്രിയില്‍

സലാലയില്‍ നിന്ന് കരിപ്പൂരിലെത്തിയ ഐ എക്സ്- 342 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്ന 96 പേരെ വിവിധ സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു

96 people from Salalah to Kozhikode moved to Covid center Three were in hospital
Author
Kerala, First Published May 21, 2020, 4:30 PM IST

കോഴിക്കോട്: സലാലയില്‍ നിന്ന് കരിപ്പൂരിലെത്തിയ ഐ എക്സ്- 342 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്ന 96 പേരെ വിവിധ സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പാലക്കാട് സ്വദേശികളായ രണ്ട് പേര്‍ക്കാണ് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടത്. ഇവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഹൃദ്രോഗത്തിന് ചികിത്സയിലുള്ള ഒരു കോഴിക്കോട് സ്വദേശിയെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.  44 കോഴിക്കോട് സ്വദേശികള്‍. 13 ജില്ലകളില്‍ നിന്നായി 172 പേരും തമിഴ്‌നാട്ടില്‍ നിന്നുള്ള അഞ്ച് പേരും മൂന്ന് മാഹി സ്വദേശികളുമടക്കം 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള ഒമ്പത് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 28 കുട്ടികള്‍, 22 ഗര്‍ഭിണികള്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. 

ഇന്നലെ  രാത്രി വൈകിയാണ് വിമാനമെത്തിയത്. ഇതിൽ കോഴിക്കോട് - 22, മലപ്പുറം -എട്ട്, ആലപ്പുഴ -ഏഴ്, എറണാകുളം -മൂന്ന്, കണ്ണൂര്‍ -അഞ്ച്, കൊല്ലം -ഏഴ്, കോട്ടയം - നാല്, പാലക്കാട് - 15, പത്തനംതിട്ട - രണ്ട്, തിരുവനന്തപുരം അഞ്ച്, തൃശൂര്‍ -12. തമിഴ്നാട് സ്വദേശികളായ അഞ്ച് എന്നിവരെ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. കോഴിക്കോട് - 21, മലപ്പുറം -13, ആലപ്പുഴ - രണ്ട്, ഇടുക്കി - രണ്ട്, കണ്ണൂര്‍ - 10, പാലക്കാട് - 19, തിരുവനന്തപുരം - ഒന്ന്, തൃശൂര്‍ - ഒമ്പത്, വയനാട് - രണ്ട്, രണ്ട് മാഹി സ്വദേശികള്‍ എന്നിവരാണ് സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയത്.

കോഴിക്കോട് - 44, മലപ്പുറം - 21, ആലപ്പുഴ - ഒമ്പത്, എറണാകുളം - മൂന്ന്, ഇടുക്കി - രണ്ട്, കണ്ണൂര്‍ - 15, കൊല്ലം - ഏഴ്, കോട്ടയം - നാല്, പാലക്കാട് - 36, പത്തനംതിട്ട - രണ്ട്, തിരുവനന്തപുരം - ആറ്, തൃശൂര്‍ - 21, വയനാട് - രണ്ട് എന്നിങ്ങനെയായിരുന്നു യാത്രക്കാരുടെ ജില്ലതിരിച്ചുള്ള കണക്ക്.  96 പേരെ വിവിധ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു.

Follow Us:
Download App:
  • android
  • ios