മലപ്പുറം: അരീക്കോട് കളിക്കുന്നതിനിടെ 12 വയസുകാരൻ മരിച്ചു. കളിക്കുന്നതിനിടയിൽ കയർ കഴുത്തിൽ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് കൂടെ കളിച്ച കുട്ടികൾ പറഞ്ഞതായി പൊലീസ് പറയുന്നു.

അരീക്കോട് ഊർങ്ങാട്ടിരി പാലോത്ത് ഷെഫീഖിന്‍റെ മകൻ ഇംതിഷാൻ ആണ് മരിച്ചത്. അരീക്കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.