കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ.കെ.വി യുടെ നേതൃത്വത്തിലാണ് ചാരായം പിടികൂടിയത്.
തൃശൂർ: തൃശൂർ കുറിച്ചിക്കരയിൽ 5 ലിറ്റർ ചാരായവുമായി ഒരാളെ പിടികൂടി. കള്ളായി സ്വദേശി ഗോപി(59)യാണ് അറസ്റ്റിലായത്. കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ.കെ.വി യുടെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജു , അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മനോജ് കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സുധീർ കുമാർ, ജിദേഷ് കുമാർ, ഷേയ്ഖ് അഹദ്, സിവിൽ എക്സൈസ് ഓഫീസർ ശരത്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്രീജിത്ത് എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.
