Asianet News MalayalamAsianet News Malayalam

നെയ്യാറ്റിൻകരയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 65 കാരന് ദാരുണാന്ത്യം

ചായ്ക്കോട്ടുകോണം സ്വദേശി ബാബു ആണ് മരിച്ചത്. ഇന്ന് പുലർ‌ച്ചെയാണ് സംഭവം. നാട്ടുകാരാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈൻ ഓഫാക്കിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. 
 

A 65-year-old man died of electrocute from a broken power line in Neyyatinkara
Author
First Published Jun 28, 2024, 12:03 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 65 കാരൻ മരിച്ചു. ചായ്ക്കോട്ടുകോണം സ്വദേശി ബാബു ആണ് മരിച്ചത്. ഇന്ന് പുലർ‌ച്ചെയാണ് സംഭവം. നാട്ടുകാരാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈൻ ഓഫാക്കിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. 

നേരത്തെ തന്നെ ഈ പ്രദേശത്ത് ലൈൻ പൊട്ടിവീഴുന്നത് പതിവായിരുന്നത് കെഎസ്ഇബിയിൽ‍ പരാതി നൽകിയിരുന്നു. എന്നാൽ യാതൊരു തരത്തിലുള്ള നടപടിയും എടുത്തിരുന്നില്ല. ബാബുവിന്റെ വീടിന് സമീപത്തുള്ള വീട്ടിലെ പമ്പിലാണ് ലൈൻ പൊട്ടിവീണത്. അതിലൂടെ നടന്നുപോകുമ്പോഴാണ് ഷോക്കേറ്റത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

നീറ്റ് വിഷയം പാര്‍ലമെൻ്റിൽ; ചര്‍ച്ച വേണമെന്ന് രാഹുലും ഖര്‍ഗെയും; അനുമതി നിഷേധിച്ച്, ഇരുസഭകളും നിർത്തിവച്ചു

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios