ശ്രീനിവാസപുരം സ്വദേശി ​ഗോപി (65)യാണ് മരിച്ചത്

തിരുവനന്തപുരം: കൈവരിയിൽ ഇരുന്ന 65 കാരൻ കനാലിൽ വീണ് മരിച്ചു. ശ്രീനിവാസപുരം സ്വദേശി ​ഗോപി (65)യാണ് മരിച്ചത്. വർക്കല ശിവ​ഗിരിയിലാണ് സംഭവം. തൊരപ്പിൻ മുഖം കനാലിന്‍റെ കൈവരിയിൽ ഇരിക്കുകയായിരുന്ന ​ഗോപി അബദ്ധത്തിൽ പുറകിലേക്ക് മലര്‍ന്ന് വീണ് 25 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ അ​ഗ്നിരക്ഷാസേന ഇയാളെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചതാണ് മരണകാരണം.

പകൽ കളിപ്പാട്ടങ്ങൾ വിൽക്കാനെത്തും, രാത്രിയിൽ വീടുകളിൽ മോഷണം, തസ്കര ഗ്രാമത്തിലെത്തി പ്രതികളെ പൊക്കി പൊലീസ്

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews