കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കളമശ്ശേരി എൻഎഡി ശാന്തിഗിരി കാരക്കാട്ടിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ഡ്രൈവര്‍ കാറിൽ നിന്ന് ഇറങ്ങിയതിനാൽ വലിയ അപകടമൊഴിവായി.

കൊച്ചി: കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കളമശ്ശേരി എൻഎഡി ശാന്തിഗിരി കാരക്കാട്ടിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇടറോഡിലൂടെ പോകുന്നതിനിടെ കാറിന്‍റെബോണറ്റിൽ നിന്നും പുക ഉയർന്നതിനെ തുടർന്ന് ഡ്രൈവർ കാർ നിർത്തി പുറത്തേക്കിറങ്ങുകയായിരുന്നു. കാറിൽ നിന്ന് ഡ്രൈവര്‍ ഇറങ്ങിയ ഉടനെ തീ ആളിപടര്‍ന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാഹനത്തിന്‍റെ മുൻവശം പൂർണമായും കത്തിനശിച്ചു. തീ ഉയരുന്നത് കണ്ട് പ്രദേശവാസികൾ വീടുകളിൽനിന്ന് വെള്ളം ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. സമീപത്തെ വീട്ടിൽ നിന്ന് പൈപ്പിലൂടെ വെള്ളം അടിച്ചാണ് തീയണച്ചത്. കാറിൽ നിന്ന് വലിയ രീതിയിൽ പുകയും ഉയര്‍ന്നു.

യുവതിയെ വീട്ടിൽ പൂട്ടിയിട്ടു, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി ക്രൂര മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്

YouTube video player