കുന്നംകുളം കൊരട്ടിക്കരയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ ആറര പവന്‍ മാല കവര്‍ന്നു. പ്രതികള്‍ കല്ലുംപുറം വഴി രക്ഷപ്പെട്ടു, പോലീസ് അന്വേഷണം ആരംഭിച്ചു.
തൃശൂര്‍: കുന്നംകുളം കടവല്ലൂര്‍ കൊരട്ടിക്കരയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നു. വൈകിട്ട് 5.30നാണ് സംഭവം. കൊരട്ടിക്കര സ്വദേശിനി ആത്രപ്പുള്ളി വീട്ടില്‍ ശ്രീനിവാസന്‍റെ ഭാര്യ സുമ (43)യുടെ ആറര പവന്‍ തൂക്കം വരുന്ന മാലയാണ് കവര്‍ന്നത്. കൊരട്ടിക്കര പാലച്ചോട് അമ്പലത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണ് മാല കവര്‍ന്നതെന്ന് പറയുന്നു. ബൈക്ക് ഓടിച്ചിരുന്ന യുവാവ് കടും നീല കളറുള്ള ഷര്‍ട്ടും പിന്നിലിരുന്ന മോഷ്ടാവ് മഞ്ഞ കളറുള്ള ഷര്‍ട്ടുമാണ് ധരിച്ചിരുന്നതെന്ന് പറയുന്നു. മാല പൊട്ടിച്ചതിനുശേഷം പ്രതികള്‍ കല്ലുംപുറം വഴിയാണ് രക്ഷപ്പെട്ടിട്ടുള്ളത്. സംഭവത്തില്‍ കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാക്കള്‍ക്കായി അന്വേഷണം ആരംഭിച്ചു.


