കുപ്പിയിൽ പെട്രോള്‍ ചോദിച്ചപ്പോള്‍ നല്‍കാഞ്ഞതാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ പാലക്കാട് നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാലക്കാട്: പട്ടിക്കരയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനെ യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചു. നൂറണി സ്വദേശി റഹ്‌മാനാണ് ഇന്ന് പുലർച്ചെ 12 മണിയോടെ മര്‍ദ്ദനമേറ്റത്. കുപ്പിയിൽ പെട്രോള്‍ ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ പാലക്കാട് നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.

