ബൈക്കില്‍ രഹസ്യ അറയുണ്ടാക്കിയാണ് മുബാറക്ക് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ബൈക്കും എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

കൊച്ചി: എറണാകുളം കോതമംഗലത്ത് വൻ ലഹരി മരുന്ന് വേട്ട.100 കുപ്പി ബ്രൗൺ ഷുഗറുമായി അസം സ്വദേശി എക്സൈസ് പിടിയിലായി. അസം നാഘോൻ സ്വദേശി മുബാറക് ആണ് പിടിയിലായത്. കോതമംഗലം തങ്കളം ഭാഗത്ത് ഇന്നലെ അർദ്ധരാത്രി നടന്ന റെയ്ഡിലാണ് പ്രതി പിടിയിലായത്. രാത്രി കാലങ്ങളിൽ ടൗൺ കേന്ദ്രികരിച്ച് കഞ്ചാവ്, ബ്രൗൺ ഷുഗർ, എംഡിഎംഎ തുടങ്ങിയ മയക്ക് മരുന്നുകളുടെ വില്‍പ്പനയും വിതരണവും ഈ പ്രദേശത്ത് വ്യാപകമായിരുന്നു.

ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിലാണ് മുബാറക് പിടിയിലായത്. ബൈക്കില്‍ രഹസ്യ അറയുണ്ടാക്കിയാണ് മുബാറക്ക് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ബൈക്കും എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് മുബാറക്ക് പ്രധാനമായും ബ്രൗൺ ഷുഗര്‍ വില്‍പ്പന നടത്തിയിരുന്നത്. മുബാറക്കിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ എക്സൈസ് കേസെടുത്തു. പത്ത് വര്‍ഷം കഠിന തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.