സ്രാവിന്‍റെ ചെകിളയിലും മറ്റും മണല്‍ നിറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സ്രാവിനെ വേഗം കടലിലേക്ക് മടക്കാനുള്ള തീവ്രപരിശ്രമത്തിലായിരുന്നു മത്സ്യത്തൊഴിലാളികള്‍.
തിരുവനന്തപുരം: തിരുവനന്തപുരത്തെ തുമ്പ കടപ്പുറത്ത് (Thumba Beach) അടിഞ്ഞ കൂറ്റന്‍ സ്രാവ് (Shark) ചത്തു. സ്രാവിനെ ജീവനോടെ തന്നെ കടലിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിലായിരുന്നു മത്സ്യത്തൊഴിലാളികള്‍. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഒന്നര ക്വിന്‍റലിലേറെ തൂക്കം വരുന്ന സ്രാവ് കരയ്ക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികളുടെ കമ്പവലയില്‍ കുരുങ്ങിയാണ് സ്രാവ് കരയ്ക്കടിഞ്ഞത്.
സ്രാവിന്‍റെ ചെകിളയിലും മറ്റും മണല്‍ നിറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സ്രാവിനെ വേഗം കടലിലേക്ക് മടക്കാനുള്ള തീവ്രപരിശ്രമത്തിലായിരുന്നു മത്സ്യത്തൊഴിലാളികള്‍. എന്നാല്‍ ഒന്നര ക്വിന്‍റലിലേറെ തൂക്കം വരുന്ന സ്രാവിനെ കടലിലേക്ക് തിരിച്ച് വിടാനായില്ല. തീരപ്രദേശത്ത് തന്നെ സ്രാവിനെ കുഴിച്ചിടും. മണ്ണ് മാന്തി യന്ത്രം ഉള്‍പ്പടെ എത്തിച്ച് സ്രാവിനെ കരയില്‍ കുഴിച്ചിടുമെന്ന് കഠിനംകുളം പഞ്ചായത്ത് അറിയിച്ചു. ഞായറാഴ്ച അവധിയായതിനാൽ നൂറുകണക്കിന് ആളുകൾ കൂറ്റൻ സ്രാവിനെ കാണാനെത്തി.
തൃശ്ശൂരില്‍ ഉത്സവങ്ങളില്‍ 15 ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി
തൃശ്ശൂര്‍ ജില്ലയിലെ ഉത്സവങ്ങളില്‍ ക്ഷേത്രത്തിനകത്ത് 15 ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി. കളക്ടര്‍ അധ്യക്ഷയായ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വരവ് പൂരങ്ങൾക്ക് മൂന്ന് ആനയും ഗുരുവായൂർ ആനയോട്ടത്തിന് മൂന്ന് ആനയും അനുവദിക്കാൻ തീരുമാനിച്ചു. ആറാട്ടുപുഴ പൂരത്തിന് പ്രത്യേക ഡിഎംസി വിളിക്കുവാനും തീരുമാനിച്ചു.
ഗുരുവായൂർ ക്ഷേത്ര ഉൽസവത്തിന്‍റെ പ്രാരംഭമായി നടത്തുന്ന ആനയോട്ട ചടങ്ങിൽ രവികൃഷ്ണൻ, ദേവദാസ്, വിഷ്ണു എന്നീ ആനകൾ പങ്കെടുക്കും. നേരത്തെ വിദഗ്ധ സമിതി തെരഞ്ഞെടുത്ത ആറ് ആനകളിൽ നിന്ന് ഇവയെ നറുക്കിട്ടെടുക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് ആനയോട്ടം ചടങ്ങ്. ചടങ്ങില്‍ ഒരാനയെ മാത്രം പങ്കെടുപ്പിച്ചാല്‍ മതിയെന്നായിരുന്നു ജില്ലാ ഭരണം കൂടം അറിയിച്ചത്. പിന്നാലെയാണ് ഇത് മൂന്നാക്കി മാറ്റിയത്.
