ശശിധരൻ നായർ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേ​ഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ശശിധരൻ മരിച്ചു.

തിരുവനന്തപുരം: നെടുമങ്ങാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം. കരകുളത്തെ ശശിധരൻ നായർ ആണ് മരിച്ചത്. ദേവി തിയേറ്ററിന് സമീപം വെച്ചായിരുന്നു അപകടം. ശശിധരൻ നായർ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേ​ഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ശശിധരൻ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

നക്ഷത്രങ്ങൾക്കിടയിൽ കൂടുകൂട്ടിയാലും താഴെയിറക്കും കേരള പൊലീസ്! ഇത്തരത്തിലെ ആദ്യ കേസ്, എല്ലാ പ്രതികളും വലയിൽ

https://www.youtube.com/watch?v=Ko18SgceYX8