ഭർത്താവ് ഷംസുദീനും മകൻ നെബിൽ മുഹമ്മദിനും പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

പത്തനംതിട്ട: മകളുടെ വിവാഹദിനത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവ. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. വാഴൂർ പതിനേഴാംമൈലിൽ ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. വിവാഹ ശേഷം കുടയംപടിയിലുള്ള വരൻ്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ ഭർത്താവ് ഷംസുദീനും മകൻ നെബിൽ മുഹമ്മദിനും പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

സീബ്രാ ക്രോസിങിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വീട്ടമ്മയെ ബൈക്ക് ഇടിച്ചുവീഴ്ത്തി; ഗുരുതര പരിക്കുകൾ

https://www.youtube.com/watch?v=Ko18SgceYX8