കാട്ടാന ഇയാൾക്ക് നേരെ തിരിഞ്ഞതോടെ ബൈക്കിൽ നിന്നും ഇറങ്ങി ഓടി. ഓടുന്നതിനിടെയാണ് വീണ് പരിക്കേറ്റത്. 

ഇടുക്കി: ഇടുക്കി 80 ഏക്കറിൽ കാട്ടാനയെ കണ്ട് ഭയന്ന് ബൈക്കിൽ നിന്നും വീണ് ഒരാൾക്ക് പരുക്ക്. രാജകുമാരി സ്വദേശി തയ്യിൽ ജോണി എന്നയാൾക്കാണ് പരിക്കേറ്റത്. സിങ്കുകണ്ടത്തേക്ക് പോകുന്നതിനിടെ ചക്കക്കൊമ്പന്റെ മുന്നിൽ അകപ്പെടുകയായിരുന്നു. രാവിലെ 8 മണിയോടെയാണ് സംഭവം. കാട്ടാനക്ക് മുമ്പിലേക്ക് ഇദ്ദേഹം ബൈക്കുമായി ചെന്നുപെടുകയായിരുന്നു. കാട്ടാന ഇയാൾക്ക് നേരെ തിരിഞ്ഞതോടെ ബൈക്കിൽ നിന്നും ഇറങ്ങി ഓടി. ഓടുന്നതിനിടെയാണ് വീണ് പരിക്കേറ്റത്. പിന്നീട് നാട്ടുകാരെത്തിയാണ് കാട്ടാനയെ ഇവിടെ നിന്നും തുരത്തിയോടിച്ചത്. ആശുപത്രിയിൽ ചികിത്സ തേടി. 

വൈദ്യുതി വേലി ദുരന്തമായി, 3 കാട്ടാനകൾക്ക് ജീവൻ നഷ്ടം, സങ്കട കാഴ്ചയായി മാറാതെ കുട്ടിയാനകൾ; ഫാം ഉടമ അറസ്റ്റിൽ