Asianet News MalayalamAsianet News Malayalam

പ്രളയവും തോറ്റു ഈ വിദ്യാര്‍ഥികളുടെ ചങ്കുറപ്പിന് മുന്നില്‍

 പ്രളയം അവസാനിച്ച് ദിവസങ്ങളായെങ്കിലും വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ പലര്‍ക്കുമായിട്ടില്ല. വിദ്യാര്‍ഥികളുടെ കാര്യമാണ് ഏറെ ദുഷ്‌കരം. പഠനം മുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ ഇതൊന്നും വക വയ്ക്കാതെ പ്രളയത്തെ വെല്ലുവിളിച്ച്  പഠിക്കുകയാണ് കൈനകരിയിലെ വിദ്യാര്‍ഥികള്‍.   
 

a school fighting against flood
Author
Kuttanad, First Published Sep 3, 2018, 8:10 PM IST

ആലപ്പുഴ: കുട്ടനാട്ടുകാര്‍ക്ക് ഇത്തവണത്തെ വെളളപ്പൊക്കം അവരുടെ പ്രതീക്ഷയ്ക്കുമപ്പുറമായിരുന്നു. പ്രളയം അവസാനിച്ച് ദിവസങ്ങളായെങ്കിലും വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ പലര്‍ക്കുമായിട്ടില്ല. വിദ്യാര്‍ഥികളുടെ കാര്യമാണ് ഏറെ ദുഷ്‌കരം. പഠനം മുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ ഇതൊന്നും വക വയ്ക്കാതെ പ്രളയത്തെ വെല്ലുവിളിച്ച്  പഠിക്കുകയാണ് കൈനകരിയിലെ വിദ്യാര്‍ഥികള്‍.   

പാടശേഖരത്തില്‍ മട വീണത് മൂലം കഴിഞ്ഞ ഒന്നര മാസക്കാലമായി വെള്ളത്തിനടിയിലായ കെനകരി കുട്ടമംഗലം എസ് എന്‍ ഡി പി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് ക്ലാസ് മുടങ്ങാതിരിക്കാന്‍  താല്‍ക്കാലികമായി  ഉയര്‍ന്ന കെട്ടിടത്തിലേക്ക് ക്ലാസുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. സ്‌കൂള്‍ മാനേജ്മന്റ്, അദ്ധ്യാപകര്‍, പി ടി എ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ താല്‍കാലിക പഠനം.

കൈനകരി നോര്‍ത്ത് വലിയതുരുത്ത് പാടശേഖരത്തിന് സമീപമാണ്  സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിലെ ഓഫീസ് മുറി, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ക്ലാസ് റൂമുകള്‍ തുടങ്ങീ എല്ലായിടത്തും അരയോളം വെള്ളം കയറിയിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകളാണ് താല്‍കാലികമായി സജ്ജീകരിച്ചിരിക്കുന്ന ഉയര്‍ന്ന കെട്ടിടത്തില്‍ പുരോഗമിക്കുന്നത്. വീടുകളില്‍ വെള്ളം ഇറങ്ങാത്തതിനാല്‍ ക്യാമ്പുകളില്‍ നിന്നാണ് കുട്ടികള്‍ ഈ താല്‍കാലിക കേന്ദ്രത്തിലേക്കു പഠനത്തിനായി എത്തുന്നതെന്ന് സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്‍ രഞ്ജിത് ബാബു പറഞ്ഞു. 

Follow Us:
Download App:
  • android
  • ios