ഇരിങ്ങാലക്കുടയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ സൂപ്പര്‍മാര്‍ക്കറ്റിലേയ്ക്ക് ഇടിച്ച് കയറ്റി അപകടം. 

തൃശ്ശൂർ: ഇരിങ്ങാലക്കുട ഠാണാവില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ സൂപ്പര്‍മാര്‍ക്കറ്റിലേയ്ക്ക് ഇടിച്ച് കയറ്റി അപകടം. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിയോടെയാണ് അപകടം നടന്നത്. ഠാണാവിലെ എംസിപി സൂപ്പര്‍ മാര്‍ക്കറ്റിലേയ്ക്കാണ് രണ്ട് യുവതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഇടിച്ച് കയറിയത്. അഭിഭാഷകരായ പുല്ലൂര്‍ സ്വദേശി റോസ്, മറ്റത്തൂര്‍ സ്വദേശി ലിഷ എന്നിവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ആണ് അപകടത്തില്‍ പെട്ടത്. ബസ് സ്റ്റാന്റ് ഭാഗത്ത് നിന്നും വന്നിരുന്ന ഇവര്‍ റോഡില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിംങ്ങ് ഏരിയയിലേയ്ക്ക് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ വായുവിലേക്ക് ഉയരുകയും പുറകിലിരുന്ന ലിഷ വീഴുകയുമായിരുന്നു. തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ത്ത് സ്‌കൂട്ടര്‍ ഇടിച്ച് നില്‍ക്കുന്നതും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അപകടത്തില്‍ ചെറിയ പരിക്കുകളേറ്റ ഇരുവരെയും ഇരിങ്ങാലക്കുട മെറീനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂറുമാറ്റത്തിന് കോഴ: തോമസ് കെ തോമസിനെ ചോദ്യം ചെയ്യണം; സരിന് പാര വെക്കുന്നത് കൃഷ്ണദാസ്; തുറന്നടിച്ച് മുരളീധരൻ