Asianet News MalayalamAsianet News Malayalam

അമ്മ വീട്ടിലേക്ക് വിരുന്നുവന്നു, കളിക്കുന്നതിനിടയിൽ കയർ കഴുത്തിൽ കുരുങ്ങി ഏഴു വയസുകാരന് ദാരുണാന്ത്യം

ചിരട്ടക്കുളത്തുള്ള അമ്മ വീട്ടിൽ വിരുന്ന് വന്നതായിരുന്നു ആദിത്യ ദേവ്. വീട് പണി നടക്കുന്ന സ്ഥലത്ത് മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 
 

A seven-year-old boy died after a rope entangled his neck in Edathanatukara Chirattakulam, Mannarkkad
Author
First Published Aug 31, 2024, 11:28 PM IST | Last Updated Aug 31, 2024, 11:28 PM IST

പാലക്കാട്: മണ്ണാർക്കാട് എടത്തനാട്ടുകര ചിരട്ടക്കുളത്ത് ഏഴു വയസുകാരന് കയർ കഴുത്തിൽ കുരുങ്ങി ദാരുണാന്ത്യം. ചിരട്ടക്കുളം ആലാടിപ്പുറം അനിൽകുമാറിൻ്റെ മകൻ ആദിത്യദേവാണ് മരിച്ചത്. നിലമ്പൂർ സ്വദേശിയാണ് അനിൽകുമാർ. വൈകിട്ട് 6 മണിയോടെയാണ് സംഭവം. ചിരട്ടക്കുളത്തുള്ള അമ്മ വീട്ടിൽ വിരുന്ന് വന്നതായിരുന്നു ആദിത്യ ദേവ്. വീട് പണി നടക്കുന്ന സ്ഥലത്ത് മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

'സംവിധായകരും നിർമാതാക്കളും നടന്മാരുമുൾപ്പെടെ മലയാള സിനിമയിൽ നിന്ന് 28 പേർ മോശമായി പെരുമാറി'; നടി ചാർമിള

കർണാടകയിൽ നിന്ന് 2 വയസുകാരിയെ തട്ടികൊണ്ട് വന്ന മലയാളി അറസ്റ്റിൽ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios