ചാലക്കുടി ഐടിഐ വിദ്യാര്‍ത്ഥിയായ ആദര്‍ശ് മുരിയാടുള്ള സുഹൃത്തിന്റെ വീട്ടിലെത്തി അവിടെ നിന്നും മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കുളത്തില്‍ കുളിക്കാന്‍ എത്തിയത്.
തൃശൂർ : ആനന്ദപുരത്ത് ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിന്റെ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ചാലക്കുടി തുരുത്തി പറമ്പ് സാദേശി വെളിയത്ത് ഉണ്ണികൃഷ്ണന്റെ മകൻ ആദർശ് എന്ന 21 കാരനാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷമാണ് ദാരുണ സംഭവമുണ്ടായത്. ചാലക്കുടി ഐടിഐ വിദ്യാര്‍ത്ഥിയായ ആദര്‍ശ് മുരിയാടുള്ള സുഹൃത്തിന്റെ വീട്ടിലെത്തി അവിടെ നിന്നും മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കുളത്തില്‍ കുളിക്കാന്‍ എത്തിയത്. കുളത്തിന്റെ മറുകരയിലേയ്ക്ക് നീന്തുന്നതിനിടെ മുങ്ങി പോവുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ മണിക്കുറോളം കുളത്തില്‍ തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രാത്രിയായതിനാല്‍ തൃശ്ശൂരില്‍ നിന്നും സ്‌കൂബാ ടീം തിരച്ചിലിനായി എത്തുകയായിരുന്നു. ഇവർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
