ഗുരുതരമായി പരിക്കേറ്റ കാളിയെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലോറിയും ഡ്രൈവർ തജ്മൽ ഖാനെയും കോങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പാലക്കാട് : പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ കാൽനട യാത്രക്കാരിയെ ടോറസ് ലോറി ഇടിച്ചു. മുണ്ടായി സീനായി ഭാഗത്ത്, നിർത്തിയിട്ട ലോറി എടുത്തപ്പോഴാണ് അപകടം. നൊച്ചിപ്പുള്ളി സ്വദേശി കാളി ആണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ പിൻടയറുകൾ ഇവരുടെ കാലിലൂടെ കയറി ഇറങ്ങി. ഗുരുതരമായി പരിക്കേറ്റ കാളിയെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലോറിയും ഡ്രൈവർ തജ്മൽ ഖാനെയും കോങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Read More: ഭാര്യക്കും സുഹൃത്തിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷം ഭര്‍ത്താവ് ജീവനാടുക്കിയ സംഭവം; ദുരൂഹത നീക്കാൻ പൊലീസ്

മേപ്പാടിയിൽ പുഴയിൽ അപകടത്തിൽപ്പെട്ട വിനോദ സഞ്ചാരികളിൽ യുവതി മരിച്ചു, ഭർത്താവ് രക്ഷപ്പെട്ടു

കൽപറ്റ : വയനാട്, മേപ്പാടി എളമ്പിലേരിയില്‍ പുഴയില്‍ ഒഴുക്കിൽപ്പെട്ട ശേഷം നാട്ടുകാര്‍ രക്ഷപ്പെടുത്തി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശിനി യൂനിസ് നെല്‍സന്‍ (31) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം നടന്നത്.

Read More : 'ഇപ്പൊ എങ്ങനിരിക്കുന്ന്...' ആംബുലൻസിന് വഴി നൽകാതെ പോയി പണി വാങ്ങി, വീഡിയോ പങ്കുവച്ച് പൊലീസ്

എളമ്പിലേരിയിലെ ഒരു റിസോര്‍ട്ടില്‍ താമസിക്കാനെത്തിയതായിരുന്നു ഇരുവരും. ഫോട്ടോയെടുക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു യുവതി മരിച്ചത്. ഇവരുടെ ഭര്‍ത്താവ് സേലം സ്വദേശിയായ ഡാനിയല്‍ സഗയരാജ് (35) ഉം അപകടത്തില്‍ പെട്ടിരുന്നുവെങ്കിലും രക്ഷപ്പെട്ടിരുന്നു.

Read more : വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി 'കനിവും' ആശാ പ്രവർത്തകരും