പുരത്തെ ചുനയംമാക്കല്‍ കുത്തിന് സമീപത്ത് വെച്ചാണ് സന്ദീപ് വെള്ളത്തിലേക്ക് വീണത്. കാല്‍വഴുതിപ്പോകുകയും വെള്ളത്തില്‍ പതിക്കുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഇടുക്കി : മുതിരപ്പുഴയാറിൽ വീണ് വിനോദ സഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപിനെയാണ് കാണാതായത്. ശ്രീനാരായണ പുരത്തെ ചുനയംമാക്കല്‍ കുത്തിന് സമീപത്ത് വെച്ചാണ് സന്ദീപ് വെള്ളത്തിലേക്ക് വീണത്. കാല്‍വഴുതിപ്പോകുകയും വെള്ളത്തിലേക്ക് പതിക്കുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. നാട്ടുകാരും സ്ഥലത്ത് തിരിച്ചിൽ നടത്തുകയാണ്. ഫയര്‍ ഫോഴ്‌സും തൊടുപുഴയില്‍ നിന്നും സ്കൂബാ ടീമും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
