Asianet News MalayalamAsianet News Malayalam

അങ്കമാലി ഇൻകെൽ വ്യവസായ പാർക്കിൽ വൈദ്യുതി മുടങ്ങിയിട്ട് ഒരാഴ്ച,സ്ഥലം വിടാൻ ഒരുങ്ങി നിക്ഷേപക‍ർ

പാർക്കിലെ ട്രാൻസ്ഫോർമറിലെത്തുന്ന വൈദ്യുതി സ്വീകരിക്കാനുള്ള സംവിധാനം കൃത്യമായി അറ്റകുറ്റപണി നടത്താത്താണ് പ്രശ്നത്തിന് കാരണം. നവീകരിക്കാൻ എട്ട് ലക്ഷം രൂപ ചെലവ് വരും. ഇതിനായി ഇൻകെല്ലിനെ സമീപിച്ചപ്പോൾ പാർക്കിലെ കന്പനികളുടെ അസോസിയേഷൻ സ്വന്തമായി നവീകരിക്കണമെന്നായിരുന്നു മറുപടി

A week after power failure in Angamaly Inkel Industrial Park, investors going to vacate the premises
Author
First Published Nov 27, 2022, 7:40 AM IST


കൊച്ചി : അങ്കമാലിയിലെ ഇൻകെൽ വ്യവസായ പാർക്കിൽ വൈദ്യുതി മുടങ്ങിയിട്ട് ഒരാഴ്ച. ഇതോടെ പാർക്കിലെ സ്ഥാപനങ്ങൾ താത്കാലികമായി പൂ‍ട്ടി. എട്ട് ലക്ഷം മുടക്കി പാർക്കിലെ സബ്സ്റ്റേഷൻ നവീകരിച്ചാൽ വൈദ്യുതി പുനസ്ഥാപിക്കാം. എന്നാൽ സർക്കാർ സ്ഥാപനമായ ഇൻകെൽ ഇതിന് തയ്യാറാകാത്തതിനാൽ ഇവിടെ നിന്ന് മാറുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് നിക്ഷേപകർ.'

സംസ്ഥാനത്തെ അഭിമാന പദ്ധതിയായി എട്ട് വർഷം മുന്പ് സർക്കാരിന് കീഴിലെ ഇൻകെൽ അവതരിപ്പിച്ചതാണ് അങ്കമാലിയിലെ വ്യവസായ പാർക്ക്. പാർക്കിൽ ഐടി കന്പനികളടക്കം 20ലേറെ സ്ഥാപനങ്ങളുണ്ട്. ആയിരത്തിലേറെ ജീവനക്കാരും. ഇവർക്കാർക്കും ഇപ്പോൾ സ്ഥിരമായി പണിയില്ല. പാർക്കിലേക്ക് ഒരാഴ്ചയായി വൈദ്യുതിയില്ലാത്തതാണ് പ്രതിസന്ധി. ആദ്യദിവസങ്ങളിൽ ജനറേറ്ററുകൾ വാടകയ്ക്ക് എടുത്ത് ഉടമകൾ കന്പനികൾ പ്രവർത്തിപ്പിച്ചു. ഡീസൽ ചെലവ് പ്രതിദിനം രണ്ട് ലക്ഷം രൂപ പിന്നിട്ടതോടെ ഇത് നിർത്തി.

ഈ വർഷം മൂന്നാം തവണയാണ് പാർക്കിലേക്കുള്ള വൈദ്യുതി മുടങ്ങുന്നത്. പാർക്കിലെ ട്രാൻസ്ഫോർമറിലെത്തുന്ന വൈദ്യുതി സ്വീകരിക്കാനുള്ള സംവിധാനം കൃത്യമായി അറ്റകുറ്റപണി നടത്താത്താണ് പ്രശ്നത്തിന് കാരണം. ഈ സംവിധാനം താത്കാലികമായി നവീകരിക്കാൻ എട്ട് ലക്ഷം രൂപ ചെലവ് വരും. ഇതിനായി ഇൻകെല്ലിനെ സമീപിച്ചപ്പോൾ ആവശ്യമെങ്കിൽ പാർക്കിലെ കന്പനികളുടെ അസോസിയേഷൻ സ്വന്തമായി നവീകരിക്കണമെന്നായിരുന്നു മറുപടി.

സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാൻ മന്ത്രിമാർ വിദേശയാത്ര നടത്തി നിക്ഷേപം സ്വീകരിക്കുന്പോഴാണ് വൈദ്യുതി ഇല്ലാതത്തിനാൽ ഒരു വ്യവസായ പാർക്ക് അടയ്ക്കുന്നത്. അടിയനന്തിരമായി പ്രശ്നപരിഹാരം കണ്ടേ പറ്റൂ

Follow Us:
Download App:
  • android
  • ios