ചാവടിനടയില്‍ നിന്നും ജോലിസ്ഥലത്തേക്ക് ബസില്‍ പോകുകയിരുന്ന ഉഷ ബസ് സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അതേ ബസിന്റെ പിൻചക്രം ഉഷയുടെ ഇരുകാലിലും കയറിയിറങ്ങുകയായിരുന്നു. 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസിന്റെ പിൻചക്രം കാലിലൂടെ കയറിയിറങ്ങി വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. ബാലരാമപുരം റിലൈന്‍സ് പമ്പിന് സമീപത്തെ ബസ് സ്റ്റോപ്പിലാണ് അപകടം. ചാവടിനട സ്വദേശിയായി ഉഷ(53) യ്ക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചാവടിനടയില്‍ നിന്നും ജോലിസ്ഥലത്തേക്ക് ബസില്‍ പോകുകയിരുന്ന ഉഷ ബസ് സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അതേ ബസിന്റെ പിൻചക്രം ഉഷയുടെ ഇരുകാലിലും കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് ഓടിയെത്തവര്‍ ബസിനടിയില്‍ നിന്നും ഉഷയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കേരളം ലക്ഷ്യമിട്ട് വീണ്ടും മോദി, പ്രവര്‍ത്തകരില്‍ ആവേശം നിറച്ച് ,പാലക്കാട്ട് സ്ഥാനാര്‍ത്ഥിക്കൊപ്പം റോഡ് ഷോ

https://www.youtube.com/watch?v=Ko18SgceYX8