കാർ തകർക്കുന്നത് തടയാൻ ശ്രമിച്ച വത്സലയെ തടിക്കഷ്ണം കൊണ്ട് പ്രതി ആക്രമിക്കുകയായിരുന്നു. കൈക്കും മുഖത്തു മാരകമായി പരിക്കേറ്റ വീട്ടമ്മയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൊല്ലം: അഞ്ചലിൽ വീട്ടമ്മയ്ക്ക് നേരെ യുവാവിന്‍റെ ക്രൂരമർദനം. നെടിയറ സ്വദേശി വത്സലയെയാണ് അയൽവാസിയായ യുവാവ് വീട് കയറി ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ അടിച്ച് തകർക്കുന്ന ശബ്ദം കേട്ടാണ് വത്സല കതക് തുറന്നത്. കാർ തകർക്കുന്നത് തടയാൻ ശ്രമിച്ച വത്സലയെ തടിക്കഷ്ണം കൊണ്ട് പ്രതി ആക്രമിക്കുകയായിരുന്നു. കൈക്കും മുഖത്തു മാരകമായി പരിക്കേറ്റ വീട്ടമ്മയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനമോ മുൻ വൈരാഗമോ ഇല്ലാതെ പ്രദേശവാസിയായ മൊട്ട എന്ന് വിളിക്കുന്ന ബിനു ആക്രമിക്കുകയായിരുന്നുവെന്ന് വത്സല പറഞ്ഞു. സംഭവത്തിന് പിന്നാലെ തന്നെ ബിനു ഒളിവിൽ പോയി. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു.

YouTube video player