Asianet News MalayalamAsianet News Malayalam

കലുങ്ക് നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ വീണ് യുവാവ് മരിച്ചു: അന്വേഷണമാരംഭിച്ച് പൊലീസ്

ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്പോഴാണ് അത്യാഹിതം. ഹോസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി.

A young man died after falling into a pit dug for the construction of a culvert sts
Author
First Published Nov 4, 2023, 3:19 PM IST

കാസർകോട്: കാഞ്ഞങ്ങാട് അലാമിപ്പള്ളി സംസ്ഥാന പാതയില്‍ കുഴിയില്‍ വീണ് യുവാവ് മരിച്ചു. കൊവ്വല്‍പ്പള്ളി കലയറ സ്വദേശി നിതീഷ് ആണ് മരിച്ചത്. അലാമിപ്പള്ളി സംസ്ഥാന പാതയില്‍ കലുങ്ക് നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയിലാണ് മൃതദേഹം കണ്ടത്. കൊവ്വല്‍പ്പള്ളി കലയറ സ്വദേശി നാല്‍പ്പത് വയസുകാരനായ നിതീഷ് ആണ് മരിച്ചത്. 

കുഴിയിലെ വെള്ളത്തില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ ഇതുവഴി പോയ യാത്രക്കാരാണ് മൃതദേഹം കണ്ട് പൊലീസിനെ വിവരം അറിയിച്ചത്. സമീപത്തെ ബാറിലെ ജീവനക്കാരനാണ് മരിച്ച നിതീഷ്. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്പോഴാണ് അത്യാഹിതം. ഹോസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി. അബദ്ധത്തില്‍ കുഴിയില്‍ വീണതാണോ അതോ ഏതെങ്കിലും വാഹനം ഇടിച്ചിട്ടതാണോ എന്നുള്ള പരിശോധനയിലാണ് പൊലീസ്.  

ഓടുന്ന ബസിന് മുകളിലേക്ക് കൂറ്റന്‍ മരം പതിച്ചു!, നിലവിളിച്ച് യാത്രക്കാര്‍, അത്ഭുകരം ഈ രക്ഷപ്പെടല്‍-വീഡിയോ

റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു

 

Follow Us:
Download App:
  • android
  • ios