Asianet News MalayalamAsianet News Malayalam

ഓടുന്ന ബസിന് മുകളിലേക്ക് കൂറ്റന്‍ മരം പതിച്ചു!, നിലവിളിച്ച് യാത്രക്കാര്‍, അത്ഭുതകരം ഈ രക്ഷപ്പെടല്‍-വീഡിയോ

ബസിന് മുകളിലേക്ക് കൂറ്റന്‍ മരണം വീഴുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകടത്തിൽ ബസിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു.

A huge tree fell on top of the running bus, passengers had a narrow escape
Author
First Published Nov 4, 2023, 2:42 PM IST

കണ്ണൂര്‍: ഓടുന്ന ബസിന് മുകളിലേക്ക് മരം വീണു. ബസിന് മുന്നിലേക്ക് കൂറ്റന്‍ മരണം വീണെങ്കിലും ബസിന്‍റെ ഡ്രൈവറും യാത്രക്കാരും അത്ഭുകരമായി രക്ഷപ്പെട്ടു. ബസിന് മുകളിലേക്ക് കൂറ്റന്‍ മരണം വീഴുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ബസിനുള്ളിലുണ്ടായിരുന്ന സിസിടിവിയിലാണ് അപകടത്തിന്‍റെ ദൃശ്യം പതിഞ്ഞത്. ഇന്ന് രാവിലെ ഏഴുമണിയോടെ കണ്ണൂര്‍ കുത്തുപറമ്പിനടത്തുള്ള പാട്യത്താണ് സംഭവം.  
ചെറുവാഞ്ചേരിയില്‍നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന പ്രിയങ്ക ബസാണ് അപകടത്തില്‍പ്പെട്ടത്.

 രാവിലെയായതിനാല്‍ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരുമായി ബസ് റോഡിലൂടെ പോകുന്നതിനിടെ പെട്ടെന്ന് മരം കടപുഴകി വീഴുകയായിരുന്നു. കൂറ്റന്‍ മഹാഗണി മരമാണ് ബസിന് മുകളിലേക്ക് വീണത്. മരം വീഴുന്നത് കണ്ട് ബസ് ഉടനെ നിര്‍ത്താന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മുന്‍ഭാഗത്തേക്ക് മരം പതിച്ചിരുന്നു. മരം വീഴുമ്പോള്‍ മുന്നിലുണ്ടായിരുന്ന സ്ത്രീ യാത്രക്കാര്‍ ഉള്‍പ്പെടെ നിലവിളിക്കുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. അപകടത്തിൽ ബസിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു. വലിയരീതിയുള്ള അപകടമാണുണ്ടായതെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് ബസിലെ ജീവനക്കാരും യാത്രക്കാരും. സംഭവത്തെതുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മരങ്ങള്‍ മുറിച്ചുമാറ്റി.

കാസര്‍കോട് സ്വകാര്യ ബസിനുനേരെ ആക്രമണം, ഹെല്‍മറ്റ് കൊണ്ട് ചില്ല് അടിച്ചുതകര്‍ത്തു, യാത്രക്കാരന് പരിക്ക്
 

Follow Us:
Download App:
  • android
  • ios