വടശ്ശേരിക്കര ബൗണ്ടറിയിലാണ് സംഭവം

പത്തനംതിട്ട:പത്തനംതിട്ടയില്‍ യുവാവിനെ കാട്ടാന ആക്രമിച്ചു. വടശ്ശേരിക്കര ബൗണ്ടറിയിലാണ് സംഭവം. വടശ്ശേരിക്കരയിലെ മഞ്ജേഷ് (42) എന്നയാളെയാണ് കാട്ടാന ആക്രമിച്ചത്. ഗുരുതര പരിക്കുകളോടെ മഞ്ജേഷിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടശ്ശേരിക്കര വനാതിര്‍ത്തി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. ബൗണ്ടറി മേഖലയിലെ വിവിധയിടങ്ങളിലായി ഇറങ്ങുന്ന കാട്ടാനകള്‍ കൃഷിനശിപ്പിക്കുന്നതും പതിവാണ്. ഇതിനിടെയാണ് കാട്ടാന യുവാവിനെ ആക്രമിച്ച സംഭവമുണ്ടായത്. അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

'മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം'; കാളികാവിലെ രണ്ടര വയസുകാരിയുടെ കൊലപാതകത്തിൽ ഇടപെട്ട് ഹൈക്കോടതി

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews