മണികണ്ഠൻ (26)ആണ് മരിച്ചത്. കാട്ടുപന്നിയുടെ ആക്രമണമെന്ന് നാട്ടുകാർ പറയുന്നു. വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഷോളയൂർ ഊരിന്റെ ഉള്ളിലാണ് സംഭവം.
പാലക്കാട്: അട്ടപ്പാടി ഷോളയൂർ ഊരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്ഠൻ (26)ആണ് മരിച്ചത്. കാട്ടുപന്നിയുടെ ആക്രമണമെന്ന് നാട്ടുകാർ പറയുന്നു. വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഷോളയൂർ ഊരിന്റെ ഉള്ളിലാണ് സംഭവം.വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടങ്ങി.
യുവാവ് പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ പുറത്ത് ഇറങ്ങിയതാണ് എന്നാണ് നിഗമനം. അതേസമയം, എങ്ങനെയാണ് യുവാവ് മരിച്ചതെന്ന കാര്യത്തിൽ ഇതുവരേയും വ്യക്തതയില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കാരണം കണ്ടെത്താനാവൂ. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാൽ കാട്ടുപന്നിയുടെ ആക്രമണത്തിലാണ് യുവാവ് മരിച്ചതെന്ന് നാട്ടുകാർ പറയുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
തൃശൂരില്‍ ഓട്ടോയും ആംബുലന്‍സും കൂട്ടിയിടിച്ച് ഒരു മരണം; മൂന്നുപേര്‍ക്ക് പരിക്ക്
തൃശൂരിൽ നിന്നാണ് മറ്റൊരു മരണ വാർത്ത വരുന്നത്. തൃശൂര്‍ എറവില്‍ ഓട്ടോറിക്ഷയും ആംബുലന്‍സും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവര്‍ ജിത്തുവാണ് മരിച്ചത്. ജിത്തുവിന്റെ ഭാര്യ നീതു, മൂന്നു വയസുകാരന്‍ മകന്‍ അദ്രിനാഥ്, നീതുവിന്റെ പിതാവ് കണ്ണന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. കുട്ടിയെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുമ്പോഴായിരുന്നു സംഭവം. ആംബുലന്‍സ് ഡ്രൈവര്‍ക്കും, ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിക്കും കാര്യമായ പരുക്കില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം: സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ

