വാൽപ്പാറയ്ക്കടുത്ത് നെടുംങ്കുട്ര ആദിവാസി ഊരിലെ രവിയാണ് കൊല്ലപ്പെട്ടത്

തൃശൂര്‍: തമിഴ് നാട് വാൽപ്പാറയിൽ ആദിവാസിയെ ആന ചവിട്ടിക്കൊന്നു. വാൽപ്പാറയ്ക്കടുത്ത് വില്ലോളിയിലെ നെടുംങ്കുട്ര ആദിവാസി ഊരിലെ രവി(54) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. രവിയും മറ്റ് രണ്ട് സുഹൃത്തുക്കളും വാൽപാറയിൽ പോയി ഊരിലേക്ക് മടങ്ങുകയായിരുന്നു. ഊരിനോട് അരകിലോമീറ്റർ അടുത്ത് എത്തിയപ്പോഴേക്കും കാട്ടാനയുടെ മുന്നിൽ പെട്ടു. സുഹൃത്തുക്കൾ ചിതറിയോടി രക്ഷപെട്ടെങ്കിലും രവി കാട്ടാനയക്ക് മുന്നിൽ അകപ്പെടുകയായിരുന്നു. പിന്നീട് ആനയെ തുരത്തി. രവിയെ ആശുപത്രിയിലെത്തിക്കാൻ നോക്കിയെങ്കിലും മരിച്ചിരുന്നു. 

പിന്നീട് പുലർച്ചെ ഒരു മണിയോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയശേഷമാണ് വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടു നൽകും. രവിയുടെ കുടുംബത്തിന് തമിഴ് നാട് വനം വകുപ്പ് അമ്പതിനായിരം രൂപാ ധനസഹായം എത്തിച്ചിട്ടുണ്ട്. നെടുങ്കുണ്ട്രയിൽ നിരന്തരമുണ്ടാക വന്യമൃഗ ആക്രമണത്തിന് പരിഹാരം കാണുന്നില്ലെന്ന് ആരോപിച്ച് ഇന്നലെ രാത്രി നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പ്രതിഷേധം ഉയർത്തിയിരുന്നു.

പരാമര്‍ശങ്ങള്‍ വിവാദമായി; ഇന്ത്യൻ ഓവര്‍സിസ് കോണ്‍ഗ്രസ് ചെയര്‍മാൻ സാം പിത്രോദ രാജിവെച്ചു

Kerala SSLC exam result 2024 | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live